Wednesday, July 2, 2008

ആര്‍ എസ് എസ്

വളരെ ചെറുപ്പത്തില്‍ അച്ഛമ്മയ്ക്കൊപ്പം കടയില്‍ പോകുമ്പോള്‍ ഞാന്‍ കാണാറുണ്ടായിരുന്നു സമ്ഘ ശാഖ (അല്ല അന്നു ഞാന്‍ കണ്ടിരുന്നത് കളികള്‍ മാത്രമായിരുന്നു)അല്പ്പം മുതിര്ന്നപ്പോള്‍ (ഒട്ടയ്ക്ക് കടയില്‍ പോവാറായപ്പോള്) ഞാനും കളികളില്‍ പങ്കാളിയായി.ഇല്ല അപ്പോഴും എനിക്ക് സമ്ഘത്തെ മനസ്സിലായിരുന്നില്ല.ജാഥകള്‍ എനിക്ക് ഇഷ്ടമായിരുന്നു.ആരുടേതെന്നോ അവര്‍ വ്യത്യസ്ത വിഭാഗമാണെന്നോ മനസ്സിലാകുന്നതിനും ഏറെ മുന്പ്.അമര്‍ ചിത്ര കഥകളുടെ ഒരു ശേഖരം വീട്ടിലുണ്ടായിരുന്നു.എന്റെ ചേട്ടന്മാരുടെ കലക്ഷന്സ്.മഹാഭാരത കഥകളൂമ്,വിക്രമാദിത്യനുമ്,ഹക്കനും ബുക്കനുമ്,ശിവജിയുമ്,റാണാ പ്രതാപും നിറഞ്ഞുനിന്ന ചിത്ര കഥകള്. മായാവിയുമ്,ഡിങ്കനുമ്,കപീഷുമ്,ചിന്ചുവുമ്,യുറീക്കയിലെ ഇടിയന്‍ മുട്ടനും മട്ടും മട്ടും വേറെയുമ്. ഹൈസ്കൂളില്‍ സമരങ്ങളുടെ വേലിയേട്ട കാലം വിദ്യാര്ത്ഥി പ്രകടനങ്ങളിലെ മിക്കവാരും മുദ്രാവാക്യങ്ങള്‍ ഞാന്‍ ഹ്ര്^ദ്യസ്ത്മാക്കി.അവിടെ നിന്നാണ്‌ എസ് എഫ് ഐ യെ ആദ്യമായി അറിയുന്നത്. എസ് എഫ് ഐ യും എ ബി വി പി യും തമ്മിലെ സമ്ഘട്ടനങ്ങള്‍ നിത്യേനെ എന്നവണ്ണം നടന്നിരുന്നു. കാര്യമോ കാരണങ്ങളോ ആര്ക്കും മനസ്സിലാവാത്ത വിധത്തില്‍ അതോടെ പ്രകടനങ്ങളുടെ പുറകേനടക്കുന്ന ശീലത്തില്‍ നിന്നും ഞാന്‍ പിന്മാറി.(എല്ലാവരുടെയും പ്രകടനത്തിനു പിറകേ നടക്കുമായിരുന്നു കേട്ടോ)കെ എസ് യു ക്കാര്‍ പതിവായി ജയിച്ചിരുന്നു എങ്കിലും അവര്‍ കാര്യമായി ജാഥ നടത്തുകയോ അടിപിടി നടത്താത്തതും അടി കിട്ടിയാല്‍ അതും വാങ്ങി പോവുന്നതും കൌതുകകരം തന്നെ ആയിരുന്നു.കോളേജില്‍ പോയപ്പോള്ത്തന്നെ ചുവപ്പുമയമ്.എങ്ങും എവിടെയും ഇങ്കുലാബിന്റെ മുഴക്കമ്. അദ്ധ്യാപകരുടെ വാക്കുകളില്‍ വിപ്ലവത്തിരയിളക്കമ്. കോളേജ് തുറന്ന് രണ്ടാം ദിവസം കെ എസ് യു വിന്റെ സമരം പ്രകടനം തുടങ്ങിയതും അടി തുടങ്ങിയതും ഒരുമിച്ച്. ഇലക്ഷന്‍ വരെയും അടിയോ അടി. ഇലക്ഷന്‍ വന്നു എസ് എഫ് ഐ യുടെ ബാനറുകള്‍ എങ്ങും എവിടെയും കെ എസ് യു വിന്റെ പോസ്റ്ററുകള്‍ ഒരു ദിവസം മാത്രം നിലനില്ക്കുമ്.എ ബി വി പി യുടെ പ്രകടനം ഒരു ദിവസം ക്ളാസിലിരുന്ന് കേട്ടു.ആള്ക്കാരെ കാണാന്‍ കഴിഞ്ഞില്ല.കെ എസ് യു - എം എസ് എഫ് എ ബി വി പി സഖ്യം എന്നരീതിയിലായിരുന്നു മത്സരം എല്ലാവരും ദയനീയമായി പരാജയപ്പെട്ടു. എസ് എഫ് ഐ വിജയക്കൊടി പാറിച്ചു.പ്രീഡിഗ്രി രണ്ടാം വര്ഷമ്എന്റെ കൂട്ടുകാരന്‍ എ ബി വി പി യൂടെ സമരം വിളിക്കാന്‍ ആളെക്കൂട്ടുന്നു. പ്രിന്സിപ്പാളിന്‌ മെമ്മോ കോടുതാലേ ക്ലാസ് വിടൂ,മെമ്മോ കൊടുക്കണമെങ്കില്‍ യൂണിട്ട് രൂപീകരിക്കണം ഞാനും എ ബി വി പി ക്കാരനായി സഹ കാര്യദര്ശി ജോയിന്റ് സെക്രട്ടറി).അന്ചളുടെ പ്രകടനമ്. സമരം കഴിഞ്ഞ് പൂറത്തേക്കിരങ്ങിയതേ ഉള്ളൂ.കഴിഞ്ഞ വര്ഷത്തെ യൂണിയന്‍ ചെയര്മാന്റെ നേത്ര്^ത്വത്തില്‍ ഒരുസമ്ഘം വളയുന്നു ഭീഷണികളുടെ തിരയിളക്കമ്.പിട്ടേന്ന് കോളേജില്‍ പോയില്ല. വീട്ടിലെങ്ങാനും അറിഞ്ഞാല്‍ കഴിഞ്ഞു കഥ.നാട്ടിലെ ബി ജെ പി ക്കാരന്റെ അടുത്തു പോയി ..എ ബി വി പി ക്കാരെ പോയിക്കാണാന്‍ നിര്ദ്ദേശം കിട്ടി, അതാരാണെന്നന്വേഷിച്ചപ്പോള്‍ പഴയ ഏതാനും എ ബി വി പിക്കാരുടെ പേരു വിവരം കിട്ടി.ഒരാള്‍ വക്കീലായി പ്രക്ടീസു ചെയ്യുന്നു മട്ടൊരാള്‍ സ്വന്തമായി കട നടത്തുന്നു.ഇപ്പോള്‍ ഉള്ളവരെ അവറ്ക്കും അറിയില്ല.ജില്ലാ ഓഫീസിന്റെ മേല്വിലാസം അവരില്‍ നിന്നു കിട്ടി.അതിനടുത്ത ഞാറാഴ്ച്ച് അടുത്ത ഒരു ബന്ധുവിനേയും കൂട്ടി ജില്ലാ ഓഫീസിലേക്ക് (കാര്യാലയമ്) ഏറെ അലഞ്ഞു തിരിഞ്ഞതിനു ശേഷം ഓഫീസ് കണ്ടു കിട്ടി. അടഞ്ഞു കിടക്കുന്നു.അന്ചു മണിക്ക് ശേഷം ആള്ക്കാര്‍ വരാറുണ്ടെന്ന് അടുത്ത കടക്കാരന്‍ പറഞ്ഞു. വിവരങ്ങളെഴുതി ഒരു കത്ത് വാതിലിനിടയിലൂടെ ഉള്ളിലേക്കിട്ടു. (5 മണി വരെ കാത്തിരുന്നാല്‍ വീട്ടിലെത്താന്‍ വൈകുമ്, പിന്നെ പൊടി പൂരമാകുമ്)കോളേജില്‍ പോയാല്‍ ക്ലാസില്ത്തന്നെ ഇറങ്ങിയാല്‍ ഭീഷണി.ലൈബ്രറി,ബാത്രൂം പോക്കുകള്‍ നിര്ത്തി. നാലോ അന്ചോ ആളുകള്ക്കോപ്പമേ നടക്കൂ.ഫ്രീ അവറില്‍ ഡിപ്പാറ്ട്ടുമെന്റിനു മുന്നിലോ പ്രിന്സിപ്പാളിന്റെ രൂമിനു മുന്നിലോ മാത്രം നിന്നു. അടിക്കാന്‍ പ്ളാനുണ്ടെന്ന് പാരഞ്ഞതിനാല്‍ ചില ദിവസം ലീവാക്കി. (അത് പറഞ്ഞുതന്നത് ക്ലാസിലെ എസ് എഫ് ഐ പ്രവര്ത്തകര്‍ തന്നെയാണു കേട്ടോ)താലൂക്കിലെ ആര്‍ എസ് എസ് പ്രവര്ത്തകരെ ചെന്നു കണ്ടു.അവര്‍ കോളേജിനടുത്തുള്ള പ്രവര്ത്തകരെ പരിചയപ്പെടുത്തിത്തന്നു.അല്പ്പം ആശ്വാസമായി. വിദ്യാര്ത്ഥി ശാഖ തുടങ്ങാന്‍ നിര്ദ്ദേശം കിട്ടി.ശാഖ എടുക്കാന്‍ ആളു വേണമത്രേ.ഡിഗ്രിക്കു പഠിക്കുന്ന ഒരാള്‍ എടുക്കാന്‍ തയ്യാറാണെന്നും അറിവായി.അയാളെ പരിചയപ്പെട്ടു. ഈ കോലാഹലം മുഴുവന്‍ നടന്നപ്പോലും ഇയാളെ എങ്ങും കണ്ടില്ലല്ലോ എന്നു ചോദിച്ചപ്പോള്‍ അത് എ ബി വി പി ഇത് സമ്ഘം എന്ന് ഉത്തരം കിട്ടി.വെള്ളിയാഴ്ച്ചകളില്‍ ശാഖ തുടങ്ങി. ആര്‍ എസ് എസ് പ്രചാരകന്‍ ഒരു ദിവസം ശാഖയില്‍ വന്നു.പ്രാര്ത്തന പഠിച്ചു.ഗണഗീതം പഠിച്ചു,സൂര്യ നമസ്കാരം സുഭാഷിതം അമ്ര്^ത വചനം ഡോക്ടര്ജി ഗുരുജി.....സമ്ഘത്തെ അറിയാന്‍ തുടങ്ങി.ഭീഷണിക്കാരെ വകവെക്കാതെ നടക്കാന്‍ തുടങ്ങി.അവരുടെ കേമ്പേയിനുകളിലെ ചോദ്യങ്ങള്ക്ക് മറുപടി ചോദിച്ചു തുടങ്ങി...അവരെ ചോദ്യം ചെയ്തു തുടങ്ങി.ഒരു ദിവസം ക്ലാസില്‍ ഒരാള്‍ കാണാന്‍ വന്നെന്നറിഞ്ഞ് ചെന്നപ്പോള്‍ അത് എ ബി വി പി യുടെ ജില്ലാ പ്രമുഖായിരുന്നു. എന്റെ എഴുത്തിനു പുറത്ത് എന്നെയും തേടി വന്നിരിക്കുന്നു.അന്ന് വെള്ളിയാഴ്ച് ശാഖയുള്ള ദിവസം അദ്ദേഹത്തെ ശാഖയില്‍ കോണ്ടു പോയി ശാഖ കഴിയും വരെ യാതൊന്നും മിണ്ടിയില്ല. കഴിഞ്ഞതിനു ശേഷം എ ബി വി പി യൂണിട്ട് രൂപീകരണമ്. ശാഖ വേറെ വിദ്യാര്ത്ഥി പരിഷത്ത് വേറെ.അതെ ഞാനൊരു ആര്‍ എസ് എസ് കാരനായി മാറിക്കഴിഞ്ഞു (എ ബി വി പി ക്കാരനായുമ്)

5 comments:

പിരിക്കുട്ടി said...

aadyamayi oralkku thenga ente vaka .............

chettante oru bhagyam

tteeeeeee

ariyathe post aythane thanks for visit
ippol postiyittunde patiyal onnu keru

ചാണക്യന്‍ said...

?

Anonymous said...

RSS introduced a new union called SF (SMART FRIENDS) and the guys in the SFare only college students. Their aim is to love muslim girls.. SF member aims to destroy atleast one muslim girl’s life n diz is the order of RSS.. Beware of SF.. Plz Frwd to muslim parents and muslim students.

vishnu വിഷ്ണു said...

പ്രിയ എ കെ താങ്കള്‍ ക്ക് ആര്‍ എസ് എസ്സിന്റെ ഈ നിര്ദ്ദേശം എവിടെ നിന്നണ്‍ ലഭിച്ചത് എന്നറിയാന്‍ വളരെ ആകാം ക്ഷയുണ്ട്.
ഇത് വെറും കെട്ടിച്ചമച്ച ഭാവനാവിലാസം മാത്രമാണ്.

vishnu വിഷ്ണു said...

എ കെ,ചാണക്യന്‍ ,പിരിക്കുട്ടി കമ്ന്റിയതില്‍‍ നന്ദി (വന്നതിനും)